ആനിക്കാട്‌ വിജയ ഗ്രന്ഥശാല കെട്ടിടം ഉദ്ഘാടനം 20 ന്

ആനിക്കാട്‌ വിജയ ഗ്രന്ഥശാലയ്ക്കായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച്ച 20ന്‌ 3ന്‌ രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ ഉദ്ഘാടനം ചെയ്യും. ആനിക്കാട്ടിലമ്മ ശിവപാര്‍വതി ക്ഷ്രേതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം ഗ്രന്ഥശാല പ്രസിഡന്റ്‌ സുനു വി. മാത്യു അധ്യക്ഷത വഹിക്കും. സംസ്ഥാന ലൈബ്രറി കാണ്‍സില്‍ വൈസ്‌ പ്രസിഡന്റ്‌ എ.പി. ജയൻ സുവനീർ പ്രകാശനം ചെയ്യും.

 വേളഞ്ചേരിൽ വി എം ജി പണിക്കര്‍, ചെറുകര സുരേഷ്കുമാര്‍ എന്നിവര്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ്‌ കെട്ടിടം നിര്‍മിച്ചത്‌. രാജ്യസഭ ഉപാധ്യക്ഷനായിരിക്കെ ആസ്തി വികസനഫണ്ടില്‍ നിന്നു 10 ലക്ഷവും തനത്‌ ഫണ്ടില്‍ നിന്ന്‌ 5 ലക്ഷം രൂപയും വിനിയോഗിച്ചാണ്‌ കെട്ടിട നിര്‍മാണം നടത്തിയത്‌. 1954ല്‍ പുല്ലുകുത്തിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഗ്രന്ഥ ശ്രാലയില്‍ ഇപ്പോള്‍ ഏകദേശം പതിനായിരത്തോളം പുസ്തകങ്ങൾ ഉണ്ട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ