കറുകച്ചാലിൽ വാഹനാപകടം

 കറുകച്ചാലിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയ്ക്കു പിന്നിലിടിച്ച് ഒരാൾക്ക് പരിക്ക്. തിരുവല്ല പരുമല ആശുപത്രിയിലെ വനിതാ ഡോക്ടർ സിബിലിനാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കറുകച്ചാൽ വാഴൂർ റോഡിൽ മാന്തുരുത്തി കുരിശുകവലയിലായിരുന്നു അപകടം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം.

പരുമലയിലെ ആശുപത്രിയിലേയ്ക്കു പോകുകയായിരുന്നു ഡോക്ടർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻൻഭാഗം തകർന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് പരിക്കേറ്റ ഡോക്ടറെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ