ആനിക്കാട് പഞ്ചായത്തിലെ പുന്നവേലി ഭാഗത്തേക്ക് വൈദ്യുതിയെത്തിക്കാൻ വായ്പൂര് സെക്ഷൻ പരിധിയിൽ പണിതുടങ്ങി.
ഒക്ടോബറിലെ വെള്ളപ്പൊക്കത്തിൽ മണിമലയാർ കരകവിഞ്ഞപ്പോൾ ഇവിടെ ഇരട്ടപ്പോസ്റ്റുകളടക്കം രണ്ട് തൂണുകൾ ഒഴുക്കിൽപ്പെട്ടു. കുറെയേറെ കമ്പികളും കാണാതായി.
കൊക്കരണിമുതൽ വടക്കേമുറിവരെയുള്ള ലൈനാണ് ഇല്ലാതായത്. ഇപ്പോൾ മല്ലപ്പള്ളി സെക്ഷനിലെ പുല്ലുകുത്തി ഫീഡറിൽനിന്നാണ് പുന്നവേലിയിൽ വൈദ്യുതിയെത്തുന്നത്.