പത്തനംതിട്ട ജില്ലയിൽ കോവിഡ് കേസുകളിൽ വർധന

 മൂന്നാം തരംഗത്തിന് ശേഷം പത്തനംതിട്ട ജില്ലയിൽ കോവിഡ് കേസുകൾ നേരിയ തോതിൽ വർധിക്കുന്നു. ഒരാഴ്ചമുമ്പ് പതിനഞ്ചിൽ താഴെയായിരുന്നെങ്കിൽ ഇപ്പോഴത് മുപ്പതിന് മുകളിലാണ്. പരിശോധന കാര്യമായി നടക്കാത്ത സാഹചര്യത്തിലും പോസിറ്റീവാകുന്നവരുടെ എണ്ണം വർധിക്കുന്നത് ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.

തിരുവല്ല, പത്തനംതിട്ട നഗരസഭാ പ്രദേശങ്ങളിലാണ് വ്യാപനം അധികവും. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. പൊതു ഇടങ്ങളിലും മറ്റും മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും പാലിക്കുന്നവർ കുറവാണ്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ