മാന്നാറിൽ വസ്ത്രവില്പനശാലയിൽ വൻ തീപിടിത്തം

 പരുമല മാന്നാറിൽ വസ്ത്രശാലയിൽ വൻ തീപിടുത്തം. മെട്രോ സില്‍ക്‌സ് എന്ന വസ്ത്രവില്‍പ്പന ശാലയ്ക്കാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

പുലര്‍ച്ചെ ആറ് മണിയോടെയാണ് കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് സമീപവാസികള്‍ ശ്രദ്ധിച്ചത്. ഉടനെ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. മാവേലിക്കര,തിരുവല്ല എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീയണക്കാന്‍ ശ്രമം തുടരുന്നത്. 

മൂന്ന് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. മൂന്ന് പേരുടെ പങ്കാളിത്തത്തില്‍ നടത്തി വന്നിരുന്ന വസ്ത്രവില്‍പ്പന ശാലയായിരുന്നു ഇത്. വസ്ത്രവില്‍പ്പനശാലയോട് ചേര്‍ന്ന് തന്നെയാണ് ഗോഡൗണും. ഗോഡൗണിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീപിടുത്തം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ