കല്ലൂപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റൊയി എം.ജെ ചെറിയാനെ തിരഞ്ഞെടുത്തു

 കല്ലൂപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റായി എം.ജെ ചെറിയാൻ മണ്ണഞ്ചേരി തിരഞ്ഞെടുക്കപ്പെട്ടു.

യു.ഡി.എഫിലെ ധാരണപ്രകാരം കോൺഗ്രസിലെ റെജി ചാക്കോ രാജിവച്ചതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് എം.ജെ ചെറിയാൻ മണ്ണഞ്ചേരി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫിലെ രതീഷ് പീറ്റർ 6 വോട്ട് നേടി. ബി.ജെ.പി അംഗം വിട്ടുനിന്നു. കക്ഷിനില യു.ഡി.എഫ് -7, എൽ.ഡി.എഫ് -6, ബി.ജെ.പി-1. താലൂക്ക് സ്റ്റാറ്റിസ്റ്റിക്ൽ ഓഫീസർ പ്രദീപ് കുമാർ പി.കെ വരണാധികാരിയായിരുന്നു. 

എം.ജെ ചെറിയാൻ മണ്ണഞ്ചേരി മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ, പുതുശേരി അദ്ധ്യാപക സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കല്ലൂപ്പാറ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റായി പ്രവർത്തിച്ചു വരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ