മല്ലപ്പള്ളിയിൽ ഒരുമിച്ച് മദ്യപിച്ചശേഷം സുഹൃത്തിന്റെ പണവും ബൈക്കും മോഷ്ടിച്ച കേസിൽ മുരണി ചക്കാലയിൽ പ്രഭനെ (35) കീഴ്വായ്പൂര് എസ്.ഐ. സുരേന്ദ്രൻ അറസ്റ്റ് ചെയ്തു. കോമളം സ്വദേശി അഡ്വ. തരുൺ തങ്കച്ചൻ പെരുമാളിന്റെ (35) പരാതിയിലാണ് നടപടി.
മല്ലപ്പള്ളിയിലെ വിദേശമദ്യശാലയിൽനിന്ന് മദ്യം വാങ്ങി ഇരുവരും റബ്ബർ തോട്ടത്തിലും പിന്നീട് പ്രഭന്റെ വീട്ടിലെത്തിയും മദ്യപിക്കുകയും തരുൺ അബോധാവസ്ഥയിലാവുകയും ബോധം തെളിഞ്ഞപ്പോൾ പ്രഭനെ കണ്ടില്ല. തുടർന്ന് ബൈക്കും മൊബൈൽ ഫോണും പഴ്സും നഷ്ടപ്പെട്ടതായി പരാതിക്കാരന് മനസ്സിലായി. തുടർന്ന് കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിൽ പരാതിപെടുകയാരുന്നു.
തുടർന്ന് പോലീസ് മൊബൈൽ ടവർ കേന്ദ്രികരിച്ചു നടത്തിയ അനേഷണത്തിൽ പ്രഭനെ ബൈക്ക് ഉൾെപ്പടെയുള്ള മോഷണ വസ്തുക്കളുമായി കോന്നിയിൽ നിന്ന് കണ്ടെത്തി.
എസ്.ഐ. ജയകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രഘുനാഥ്, എസ്.റെജിൻ, സജിൽ, സജി ഇസ്മയിൽ എന്നിവരും ചേർന്നാണ് അന്വേഷണം നടത്തിയത്.