മല്ലപ്പള്ളിയിൽ നിന്ന് പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ പിടികുടി

 മല്ലപ്പള്ളിയിൽ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വിടിന്റെ അടുക്കള ഭാഗത്തുനിന്ന്‌ പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ പിടികൂടി.

മല്ലപ്പള്ളിയിൽ റോഡ്‌ നിര്‍മാണ തൊഴിലാളികള്‍ താമസിക്കുന്ന വടക്കന്‍കടവിനു സമീപത്തെ വീട്ടില്‍ നിന്നാണ്‌ 3 പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ കണ്ടെത്തിയത്‌. തൊഴിലാളികള്‍ ഉച്ചഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ്‌ പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ കാണുന്നത്‌.

പഞ്ചായത്ത്‌ അധികാരികളെയും ഫോറസ്റ്റ്‌ ഉദ്യോഗസ്ഥരെയും വിവരമറിയിച്ചതിനെ തുടർന്ന് വൈകുന്നേരത്തോടെ ഫോറസ്റ്റ്‌ അധികാരികള്‍ എത്തി പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ ഏറ്റുവാങ്ങി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ