വായ്‌പുരിൽ മിനിലോറിയിടിച്ച്‌ വൈദ്യുതിത്തുണ്‍ തകര്‍ന്നു

വായ്‌പുരിൽ മിനിലോറിയിടിച്ച്‌ വൈദ്യുതിത്തുണ്‍ തകര്‍ന്നു. മേഖലയില്‍ 17 മണിക്കൂര്‍ വൈദ്യുതി തടസ്സം നേരിട്ടു. കോട്ടാങ്ങൽ - പാടിമണ്‍ റോഡില്‍ വയ്‌പുര് ചന്തക്കവലയ്ക്കു സമീപം ഇന്നലെ വെളുപ്പിന്‌ 2.30ന്‌ സംഭവം.

ചുങ്കപ്പാറയില്‍ നിന്ന്‌ മത്സ്യം സംഭരിക്കുന്നതിനായി പായിപ്പാട്ടേക്ക്‌ പോയ ലോറിയാണ്‌ നിയന്ത്രണം നഷ്ടപ്പെട്ട്‌ എതിര്‍വശത്തെ വൈദ്യുത തുണിലേക്ക്‌ ഇടിച്ചുകയറിത്‌. ഡ്രൈവര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

വൈദ്യൂത വകുപ്പും വാഹന ഉടമയും തമ്മില്‍ തകര്‍ന്ന തുണിന്റെ തുക കെട്ടിവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ്‌ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനും കാലതാമസം നേരിട്ടത്‌ എന്നാണ്‌ വിവരം.

വൈകിട്ട്‌ 3 മണിയോടെയാണ്‌ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചത് 7.15 നാണ്‌ വൈദ്യുതി എത്തിക്കാനായത്‌.

വായ്പൂര്‍ മേഖലയില്‍ വൈദ്യുതി വിതരണം 17 മണിക്കൂര്‍ തടസ്സപ്പെട്ടത് വ്യാപാരസ്ഥാപനങ്ങളും ചെറുകിട വ്യവസായ യുണികളുടെയും പ്രവര്‍ത്തനം താറുമാറായി. ഇന്‍ഷുറന്‍സ്‌ പരിരക്ഷ ലഭിക്കുന്നതിന്‌ വൈദ്യുത തൂണ്‍ മാറ്റുന്നതിനുള്ള തുകയടക്കുന്നതിനുള്ള എസ്റ്റിമേറ്റ്‌ ലഭ്യമാകാത്തതാണ്‌ വാഹനം നീക്കം ചെയ്യാന്‍ സാധിക്കാതിരുന്നതിന്‌ കാരണമെന്നാണ്‌ വാഹനയുടമ പറയുന്നത്‌.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ