പുറമറ്റത്ത് ഒന്ന്, രണ്ട് വാർഡുകളിൽ കുടിവെള്ളം മുട്ടിയിട്ട് 13 നാൾ

 പുറമറ്റത്ത് ഒന്ന്, രണ്ട് വാർഡുകളിൽ ജല അതോറിറ്റി ജലവിതരണം മുടങ്ങിയിട്ട് രണ്ടാഴ്ച. സ്വന്തമായി കിണറുകളില്ലാത്ത നിരവധി വീടുകളുണ്ടിവിടെ. പുറമേ കട്ടച്ചിറ കോളനിപോലെയുള്ള പ്രദേശങ്ങളും. ഇവിടെയെല്ലാം കഴിയുന്നവർ പൈപ്പ് വെള്ളത്തെയാണ് ആശ്രയിച്ചിരുന്നത്. തടസ്സത്തിന് കാരണം വാൽവ് തകരാറാണെന്നും മറ്റുമാണ് അധികൃതർ പറയുന്നത്.

പുറമറ്റം മണിമലയാറിന്റെ തീരത്തെങ്കിലും സ്വന്തമായി ശുദ്ധജലപദ്ധതിയില്ല. ഇരവിപേരൂർ പഞ്ചായത്തിൽനിന്നാണ് ഇവിടേക്ക് വെള്ളം എത്തിക്കുന്നത്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ