പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ പ്രതിയെ പിടികൂടി. മല്ലപ്പള്ളി ആനിക്കാട് മാരിക്കൽ നമ്പുരക്കൽ വീട്ടിൽ ജോൺസൺ ബെന്നി (19) യെയാണ് ഴ്‌വായ്‌പ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 22-ന് രണ്ടുമണിയ്ക്കാണ് പതിനേഴുകാരിയെ വീട്ടിൽനിന്ന് പ്രതി തട്ടിക്കൊണ്ടുപോയി ഇയാളുടെ വീട്ടിൽ എത്തിച്ച് പലതവണ പീഡനത്തിന് വിധേയയാക്കി. ഈമാസം എട്ടിന്, പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞു കഴിഞ്ഞും പ്രതി പീഡിപ്പിച്ചതായി മൊഴിയിൽ പറയുന്നു. പെൺകുട്ടിയുടെ പരാതി പ്രകാരം കേസെടുത്ത കീഴ്‌വായ്‌പ്പൂര് പോലീസ് കൗൺസിലിങ്ങിനും വൈദ്യപരിശോധനയ്ക്കും വിധേയയാക്കി.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ എസ്.ഐ. ആദർശ്, എസ്.സി.പി.ഒ. അൻസിം, സി.പി.ഒ.മാരായ ജെയ്സൺ സാമുവൽ, സജി ഇസ്മായിൽ എന്നിവരാണ് അന്വേഷണം നടത്തിയത്.