മഠത്തുംമുറി പാലത്തിന് സമീപം വാൻ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ്‌ 5 പേർക്ക് പരിക്ക്

 മഠത്തുംമുറി പാലത്തിന് സമീപം വാൻ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ്‌ 5 പേർക്ക് പരിക്ക്. അതിഥി തൊഴിലാളികളടക്കം 5 പേർക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

എഴ് മണിയോടെ പെരുമ്പെട്ടി-ചാലാപ്പള്ളി റോഡിൽനിന്ന് പാപ്പാനാട്ടേക്ക് വരുന്ന റോഡിൽ പുന്നക്കനിരപ്പേലാണ് അപകടം. ഉപറോഡില്‍ നിന്ന്‌ പ്രധാന പാതയിലേക്ക്‌ പ്രവേശിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട്‌ പാലത്തിന്‌ സമീപത്തെ വൈദ്യുതി തുണിലിടിച്ചു 15 അടി താഴ്ചയിലുള്ള തരിശുപാടത്തേക്ക്‌ മറിയുകയായിരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ