റാന്നി പെരുനാട് മേഖലയില്‍ ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. രാത്രി എട്ടേകാലോടെ ഇടിമുഴക്കം പോലെ ശബ്ദം കേട്ടു. തൊട്ടു പിന്നാലെ പാത്രങ്ങളും മേല്‍ക്കൂരയിലെ ഷീറ്റുകളും കുലുങ്ങിയെന്നാണ് നാട്ടുകാര്‍ പറയുന്നത് . പെരുനാട്, മാടമണ്‍, മുക്കം, വടശേരിക്കര എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു എന്ന് പറയപ്പെടുന്നു.
എന്നാൽ ഭൂചലനം ഉണ്ടായതായി ഔദോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.