റാന്നിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു

 റാന്നി മാടത്തുംപടിയിൽ ബൈക്കും കെസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. റാന്നി മാടത്തുംപടിയിൽ ഇന്ന് ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്. മക്കപ്പുഴ മാവേലില്‍ വീട്ടില്‍ പ്രതീഷ് (34)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 3.15 ന് എരുമേലി ഭാഗത്തുനിന്നും വന്ന ബസും ചെത്തോങ്കരയില്‍ നിന്ന് വന്ന ബൈക്കും ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഇരുചക്രവാഹവും പ്രതീഷും ബസ്സിന്റെ മുന്‍ഭാഗത്ത് കുടുങ്ങിയ നിലയില്‍ ആയിരുന്നു.വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തെടുത്ത് റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം റാന്നിയിലെ ഒരു സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിയിലേക്ക് മാറ്റി.

പിതാവ് മോഹനന്‍ ,മാതാവ് ലളിത ,ഭാര്യ മഞ്ചുഷ. സംസ്‌ക്കാരം പിന്നീട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ