മോട്ടോര്‍ വാഹന അപകടങ്ങളില്‍ മാരകമായി പരിക്ക് പറ്റുന്നവരെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് അയ്യായിരം രൂപ പാരിതോഷികം നല്‍കുന്ന ഗുഡ് സമാരിറ്റന്‍ അവാര്‍ഡിനായി നാമനിര്‍ദേശം സമര്‍പ്പിക്കാം.
പരിക്കേറ്റ വ്യക്തിയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയതും അപകട സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ നിന്ന് സമാരിറ്റന് നല്‍കുന്നതുമായ അംഗീകാരപത്രത്തിന്റെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട പോലീസ് സ്റ്റേഷന്‍ അധികൃതര്‍ ജില്ലാ കളക്ടര്‍ അധ്യക്ഷയായുള്ള ജില്ലാതല അപ്രയ്‌സല്‍ കമ്മിറ്റി മുന്‍പാകെ നാമനിര്‍ദേശം സമര്‍പ്പിക്കണം. അപ്രയ്‌സല്‍ കമ്മിറ്റി മുന്‍പാകെ സമര്‍പ്പിക്കുന്ന അംഗീകാരപത്രത്തിന്റെ പകര്‍പ്പ് ബന്ധപ്പെട്ട സമാരിറ്റനും ലഭ്യമാക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റിലെ ബി 3 സെക്ഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2 222 515