എഴുമറ്റൂർ കണ്ണച്ചതേവർ ക്ഷേത്രത്തിൽ ദശാവതാര- ബാലലീല ചാർത്ത് നാളെ മുതൽ

 എഴുമറ്റൂർ കണ്ണച്ചതേവർ ക്ഷേത്രത്തിലെ ഉത്സവം, ദശാവതാരച്ചാർത്ത്, ബാലലീല ചാർത്ത്, സപ്താഹം എന്നിവയ്ക്ക് ഒരുക്കങ്ങളായി. എല്ലാ ദിവസവും രാവിലെ 7.30 മുതൽ ഭാഗവത പാരായണം നടക്കും.

 ദശാവതാരച്ചാർത്ത്, ബാലലീല ചാർത്ത് ഡിസംബർ 21-ന് തുടങ്ങും. മത്സ്യാവതാരം, ആലിലക്കണ്ണൻ എന്നിവയാണ് ആദ്യ ദിവസം. വൈകീട്ട് 4.30 മുതൽ എട്ട് വരെയും അടുത്ത ദിവസം വെളുപ്പിന് അഞ്ച് മുതൽ ആറ് വരെ നിർമാല്യ സമയത്തും ദർശനം നടത്താം. കൂർമം, വരാഹം, നരസിംഹം, വാമനം, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, ഗുരുവായൂരപ്പൻ എന്നിങ്ങനെയാണ് തുടർന്നുള്ള ദിവസങ്ങളിൽ ചാർത്തുക. ബാല ലീല ചാർത്തിൽ വെണ്ണക്കണ്ണൻ, കാളിയമർദനം, ഗോവർധനോദ്ധാരണം, ഉലൂഖല ബന്ധനം, ഗോപാലകൃഷ്ണൻ, ഊഞ്ഞാൽ കൃഷ്ണൻ, മുരളീകൃഷ്ണൻ, ഉണ്ണികൃഷ്ണൻ ആനപ്പുറത്ത്, ഗജേന്ദ്രമോക്ഷം എന്നിങ്ങനെയാണ് ചാർത്തുക. ഡിസംബർ 30-ന് സമാപിക്കും.

ഭാഗവതസപ്താഹ യജ്ഞം ഡിസംബർ 23-ന് തുടങ്ങും. തലേദിവസം വൈകീട്ട് ഏഴിന് മേൽശാന്തി കൃഷ്ണതീർഥ ജിതേന്ദ്ര രണൻ സെൻ ഭദ്രദീപ പ്രതിഷ്ഠ നടത്തും. നൂറ്റിമംഗലം വിജയകുമാറാണ് ആചാര്യൻ. മുഖത്തല തങ്കരാജ്, മഹാദേവിക്കാട് രാമചന്ദ്രൻ, കുറത്തിയാട് ചന്ദ്രൻ, മാവേലിക്കര രാജേഷ് എന്നിവർ പാരായണം ചെയ്യും.ഡിസംബർ 29 രാവിലെ 11.30-ന് അവഭൃഥസ്നാനത്തോടെ സമാപിക്കും.

ഡിസംബർ 26 വൈകീട്ട് ആറിന് തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാട് ഉത്സവത്തിന് കൊടിയേറ്റും. 29 വൈകീട്ട് 5.30-ന് അമ്പലപ്പുഴ വിജയകുമാർ, കോന്നിയൂർ വിപിൻ കുമാർ എന്നിവർ സോപാന സംഗീതം അവതരിപ്പിക്കും. ഏഴിന് എഴുമറ്റൂർ നടരാജ നൃത്തവിദ്യാലയത്തിന്റെ ഡാൻസ് തുടങ്ങും. 30 വൈകീട്ട് ഏഴിന് കോട്ടയം ശ്രീകുമാർ ഭജന നടത്തും.

31 വൈകീട്ട് 5.30-ന് കവി എഴുമറ്റൂർ ഉണ്ണിയെ ആദരിക്കും. യോഗ പ്രദർശനം, വിവേകാനന്ദ വിദ്യാപീഠം, ശിവപാർവതി എന്നീ വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ നൃത്തം എന്നിവയുമുണ്ട്.

ജനുവരി ഒന്ന് രാവിലെ 9.30-ന് ഏവൂർ രഘുനാഥിന്റെ ഓട്ടൻതുള്ളൽ, 11.30-ന് ഉത്സവബലി ദർശനം, വൈകീട്ട് നാലിന് പാമ്പാടി രാജന് വരവേൽപ്പ്, രാത്രി ഒൻപതിന് വായനശാല കവലയിൽനിന്ന് എതിരേൽപ്പ്, പതിനൊന്നിന് മധുര ശിങ്കാരവേലന്റെ ഗാനമേള, ഒന്നിന് പള്ളിവേട്ട എന്നിവ നടക്കും. വൈകീട്ട് 7.30-ന് ദേവിക സുനിലും ഹരികൃഷ്ണനും വായനശാല കവലയിൽ ഗാനമേള നടത്തും. ജനുവരി രണ്ട് വൈകീട്ട് ആറിന് കൊടിയിറക്കും. 6.30-ന് സുമേഷ് മല്ലപ്പള്ളി ഗാനമേള നടത്തും. രാത്രി 11-ന് കോട്ടാങ്ങൽ സുധിൻ കൃഷ്ണ സോപാനസംഗീതം അവതരിപ്പിക്കും. അമ്പലപ്പുഴ മാത്തൂർ സംഘം വേലകളി നടത്തും.

ഉപദേശക സമിതി പ്രസിഡന്റ് വിനോദ് പൈക്കര, സെക്രട്ടറി ശ്രീധരപ്പണിക്കർ തേവരോടത്ത്, വൈസ് പ്രസിഡന്റ് രമേഷ്‌കുമാർ നീറുവേലിൽ, ഉത്സവ കമ്മിറ്റി സെക്രട്ടറി ഗോപീകൃഷ്ണൻ തോമ്പിൽ, പബ്ലിസിറ്റി കൺവീനർ പ്രദീപ് കോട്ടാറ്റ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ