ജനചേതന യാത്രയ്ക്ക് സ്വീകരണം നൽകി

മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച അന്ധവിശ്വാസക്കൂരിരുൾ മാറ്റാൻ ശാസ്ത്രവിചാരപ്പുലരി പിറക്കാൻ  എന്ന മുദ്രാവാക്യം ഉയർത്തി ജനചേതന യാത്രയ്ക്ക് ചുങ്കപ്പാറ മഹാത്മാ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഗ്രന്ഥശാല പ്രസിഡൻറ് അനീഷ് ചുങ്കപ്പാറ   

അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലൈബ്രറി സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം കെ.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ അഡ്വ.ജിനോയ് ജോർജ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി തോമസ് മാത്യു ഗ്രന്ഥശാല സെക്രട്ടറി അസീസ് റാവുത്തർ, ഷാജി കെ കോട്ടേമണ്ണിൽ, റ്റി.കെ.സുലൈമാൻ, ജോസി ഇലഞ്ഞിപ്പുറം, വി.എസ്. ശശിധരൻ നായർ, രശ്മി ആർ നായർ. എന്നിവർ പ്രസംഗിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ