തിരുവല്ലയിലെ പ്രമുഖ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം. പുഷ്പഗിരി മെഡിസിറ്റി ബി ഫാം രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഹോസ്റ്റൽ മുറിക്കുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊല്ലം സ്വദേശിനിയായ 20 കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇന്നലെ രാത്രി പതിനൊന്നരയോടെ മുറിക്കുള്ളിലെ ഫാനിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത് സഹപാഠികളാണ്. ഉടൻ തന്നെ കുട്ടിയെ പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന പെൺകുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.