പത്ത് വര്‍ഷം പൂര്‍ത്തിയായ ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം

സര്‍ക്കാര്‍/സര്‍ക്കാര്‍ അനുബന്ധ സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖയായി പരക്കെ ആധാര്‍ അംഗീകരിക്കപ്പെട്ടിരിക്കെ ബയോമെട്രിക് ഒതന്റിക്കേഷന്‍ മുഖനെ ഉപഭോക്താവിനെ/ ഗുണഭോക്താവിനെ പിഴവില്ലാതെ തിരിച്ചറിയുന്നതിനായി ആധാര്‍ പോര്‍ട്ടലില്‍ നല്കിയിട്ടുള്ള വിവരങ്ങള്‍ കൃത്യമാക്കണം.

10 വര്‍ഷം മുന്‍പ് ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുള്ളവരും ആധാര്‍കാര്‍ഡ് എടുത്ത സമയത്ത് നല്‍കിയിട്ടുള്ള വ്യക്തി വിവരങ്ങള്‍ പിന്നീട് ഭേദഗതി വരുത്തിയിട്ടില്ലാത്തവരുമായ എല്ലാവരും പേര്, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ ആധാര്‍ പോര്‍ട്ടലില്‍ ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്യണം. myAadhaar (myaadhaar.uidai.gov.in) പോര്‍ട്ടലിലെ അപ്ഡേറ്റ് ഡോക്യുമെന്റ് എന്ന സൗകര്യം ഉപയോഗിച്ച് ഓണ്‍ലൈനായി വിവരങ്ങള്‍ ചേര്‍ക്കാം. ഇതിനായി 25 രൂപ ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.

പത്തനംതിട്ട ജില്ലയിലെ അംഗീകൃത ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളായ 65 അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും ഇപ്രകാരം വ്യക്തി വിവരങ്ങളും വിലാസവും സംബന്ധിച്ച വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലേക്ക് 50 രൂപ ഫീസ് നല്‍കണം.

ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ തടസരഹിതമായി ലഭിക്കുന്നതിലേക്ക് പൊതുജനങ്ങള്‍ ഓണ്‍ലൈനായോ അംഗീകൃത ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയോ ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ