റേഷൻകട സമയമാറ്റം നാളെ മുതൽ

ഡിസംബർ 05 മുതൽ 31 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷൻകടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. 

രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ച കഴിഞ്ഞ് രണ്ടുമുതൽ രാത്രി ഏഴുവരെയുമായിരിക്കും കടകൾ പ്രവർത്തിക്കുക. ഇ പോസ്‌ മെഷീനുകളിലെ സാങ്കേതിക തടസ്സത്തെ തുടർന്നാണ്‌ പുതിയ ക്രമീകരണം.

മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ നാളെ (തിങ്കൾ) മുതൽ 10 വരെയും 19 മുതൽ 24 വരെയുമുള്ള ദിവസങ്ങളിൽ റേഷൻകടകൾ രാവിലെ പ്രവർത്തിക്കും. 12 മുതൽ 17 വരെയും 26 മുതൽ 31 വരെയും ഉച്ചയ്ക്കുശേഷവും പ്രവർത്തിക്കും.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്‌, ഇടുക്കി ജില്ലകളിൽ നാളെ (തിങ്കൾ) മുതൽ 10 വരെയും 19 മുതൽ 24 വരെ ഉച്ചയ്ക്കുശേഷമാകും റേഷൻകടകൾ പ്രവർത്തിക്കുക. 12 മുതൽ 17 വരെയും 26 മുതൽ 31 വരെയുമുള്ള ദിവസങ്ങളിൽ ഈ ജില്ലകളിൽ രാവിലെ റേഷൻകടകൾ പ്രവർത്തിക്കും.ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ