മല്ലപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റദ്ദായ രജിസ്ട്രേഷൻ പുതുക്കാം

 വിവിധ കാരണങ്ങളാൽ 2000 ജനുവരി ഒന്നുമുതൽ 2022 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ (എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ കാർഡിൽ പുതുക്കേണ്ട മാസം 10/99 മുതൽ 08/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്ക്) എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ നിയമാനുസൃതം പുതുക്കാതിരുന്നവർക്കും പുതുക്കാതെ റീ രജിസ്ട്രേഷൻ ചെയ്തവർക്കും മല്ലപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം ചേർക്കാത്തതിനാൽ സീനിയോരിറ്റി നഷ്ടപ്പെട്ടവർക്കും ലഭിച്ച ജോലി പൂർത്തിയാക്കാനാകാതെ മെഡിക്കൽ ഗ്രൗണ്ടിലോ ഉപരിപഠനത്തിനു വേണ്ടിയോ വിടുതൽ ചെയ്തവർക്കും അവരുടെ സീനിയോരിറ്റി പുനഃസ്ഥാപിച്ചുനൽകുന്നു. 

മല്ലപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് മാർച്ച് 31 വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രജിസ്ട്രേഷൻ കാർഡ് സഹിതം നേരിട്ടോ ദൂതൻ മുഖേനയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഓൺലൈൻ ഹോം പേജിലെ സ്പെഷ്യൽ റിന്യൂവൽ ഓപ്ഷൻ വഴിയോ സ്മാർട്ട് ഫോൺ സംവിധാനത്തിലൂടെയോ അപേക്ഷ സമർപ്പിക്കാമെന്ന് മല്ലപ്പള്ളി എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ