തിരുമാലിട ശിവരാത്രി ഉത്സവം ഫെബ്രുവരി ഏഴുമുതൽ

മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഫെബ്രുവരി ഏഴിന് ആരംഭിക്കും. വൈകീട്ട് ആറിന് തന്ത്രി ചോണൂരില്ലത്ത് ഈശ്വരൻ നമ്പൂതിരി കൊടിയേറ്റും. നടി രവീണ നായർ കലാസന്ധ്യ ഉദ്‌ഘാടനം ചെയ്യും.

9.30-ന് സന്താനഗോപാലം കഥകളി അരങ്ങേറും. എട്ട് രാത്രി എട്ടിന് മല്ലപ്പള്ളി മഹാദേവ ഭജൻസ് ഭജൻ നടത്തും. ഒൻപത് 12-ന് ഉത്സവബലി ദർശനം, വൈകീട്ട് 7.30-ന് പൊതിയിൽ നാരായണ ചാക്യാരുടെ ചാക്യാർ കൂത്ത്, 8.30-ന് മീനടം ബാബുവിന്റെ കഥാപ്രസംഗം, പത്തിന് വൈകീട്ട് 7.30-ന് മല്ലപ്പള്ളി പഞ്ചാക്ഷരിയുടെ ഭജന, രാത്രി ഒൻപതിന് കോട്ടയം മെഗാബിറ്റ്സിന്റെ ഗാനമേള, 11-ന് വൈകീട്ട് 7.30-ന് ജയകേരളയുടെ ഡാൻസ്, 12-ന് ഉച്ചയ്ക്ക് 12-ന് ഉത്സവബലി ദർശനം, രാത്രി ഒൻപതിന് പ്രശാന്ത് വർമയുടെ മാനസജപലഹരി, 13 വൈകീട്ട് 7.30-ന് ഈസ്റ്റ് മഹിളാ സമാജത്തിന്റെ തിരുവാതിരകളി, 8.30-ന് ചങ്ങനാശ്ശേരി ജയകേരളയുടെ ബാലെ എന്നിവ നടക്കും. 14 രാവിലെ പത്തിന് ബദരീനാഥ്‌ ആശ്രമത്തിലെ ഈശ്വരപ്രസാദ്‌ നമ്പൂതിരിക്ക് സ്വീകരണം നൽകും.

രാത്രി ഒൻപതിന് പത്തനംതിട്ട സാരംഗ് ഗാനമേള നടത്തും. 15 രാത്രി ഒൻപതിന് മല്ലപ്പള്ളി നൃത്താഞ്ജലി സ്കൂൾ ഡാൻസ് നടത്തും. 12-ന് പള്ളിവേട്ടയ്ക്ക് എഴുന്നള്ളിക്കും. 16 ഉച്ചയ്ക്ക് 12-ന് ആറാട്ട് സദ്യ, വൈകീട്ട് മൂന്നിന് ആറാട്ടെഴുന്നള്ളത്ത്, 7.30-ന് ആറാട്ടുവരവ്, ടൗണിൽ ദീപക്കാഴ്ച എന്നിവ നടക്കും. 17 രാത്രി എട്ടിന് കാവടിവിളക്ക്, 10.30-ന് എതിരേൽപ്പ് എന്നിവയുണ്ട്. ശിവരാത്രി ദിനമായ ഫെബ്രുവരി 18 രാവിലെ എട്ടിന് പരിയാരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് കാവടികൾ പുറപ്പെടും.

ഒൻപതിന് അമ്പലപ്പുഴ സുരേഷ്‌വർമ ഓട്ടൻതുള്ളൽ നടത്തും. ഉച്ചയ്ക്ക് 12-ന് മണിമലയാറ്റിലെ മല്ലപ്പള്ളി മണൽപ്പുറത്ത് കാവടിയാട്ടം, രാത്രി 9.30-ന് തിരുവനന്തപുരം മെട്രോയുടെ ഗാനമേള, 12-ന് ശിവരാത്രി പൂജ, ഒന്നിന് സംഘം രക്ഷാധികാരി മല്ലപ്പള്ളി പെരുമ്പെട്ടിക്കുന്നേൽ പി.വി.പ്രസാദിന്റെ ശിവരാത്രി സന്ദേശം, 2.30-ന് ദേശിംഗനാട് അമൃതയുടെ ബാലെ എന്നിവ നടക്കും. തിരുമാലിട ഹൈന്ദവസേവാസംഘം രക്ഷാധികാരി പി.വി പ്രസാദ്, പ്രസിഡന്റ് മനോജ് ശ്രീനികേതൻ, ജനറൽ സെക്രട്ടറി സി.എസ്.പിള്ള, കൺവീനർ പ്രജിത് പി.നായർ, അനിൽ പാറയ്ക്കൽ, പുഷ്പകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ