പീഡന പരാതി: മല്ലപ്പള്ളിയിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

 

മല്ലപ്പള്ളി : പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. മല്ലപ്പള്ളി തൈപ്പറമ്പിൽ വിജയകുമാറിനെ(48) ആണ്‌ കീഴ്‌വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ലൈംഗികമായി പീഡിപ്പിച്ചതായി കുട്ടി സ്കൂൾ അധ്യാപകരോട് പറഞ്ഞു. സ്കൂൾ അധികൃതർ വിവരം പൊലീസിൽ അറിയിച്ചു. വിവരം ലഭിച്ച കീഴ്വായ്‌പ്പൂർ  പൊലീസ്, പത്തനംതിട്ട വനിതാ സെൽ എസ് ഐ ഷേർലി കെ പിയെ ക്കൊണ്ട് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 

ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ്, എസ്.ഐ.മാരായ സുരേന്ദ്രൻ, ജയകൃഷ്ണൻ, ഷേർലി, രാജേഷ്, എസ്.സി.പി.ഒ.മാരായ അൻസിം, വിഷ്ണു, ഷെറിന എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ