പമ്പയാറ്റിൽ പെരുനാട് പൂവത്തുംമൂട് കടവിൽ ബംഗാൾ സ്വദേശി മുങ്ങിമരിച്ചു. വിശാഖ് (32) ആണ് മരിച്ചത്. കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.
റാന്നിയിൽ നിന്നുള്ള ഫയർ ഫോഴ്‌സും സ്‌കൂബ ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.