കൃഷി സെമിനാറും മണ്ണുപരിശോധനയും ഇന്ന്

 മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രകൃതി കൃഷി സെമിനാർ, പ്രദർശനം, വിപണന മേള, സൗജന്യ മണ്ണുപരിശോധന എന്നിവ വെള്ളിയാഴ്ച കുന്നന്താനം പഞ്ചായത്ത് ഹാളിൽ നടക്കും. രാവിലെ പത്തിന് മാത്യു ടി.തോമസ് ഉദ്‌ഘാടനം ചെയ്യും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ അധ്യക്ഷത വഹിക്കും. കാർഷികമേളയിൽ കർഷകരുടെ ഉത്‌പന്നങ്ങൾ, കാംകോ യന്ത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കും. നടീൽ വസ്തുക്കളുടെ വിതരണം, മണ്ണ് പരിശോധന എന്നിവയുമുണ്ട്. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജിജി മോൾ പി.കുര്യൻ, ബാബു കൂടത്തിൽ, വിനോദ് മാത്യു എന്നിവർ പത്രസമ്മേനത്തിൽ പങ്കെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ