പൂവനക്കടവ് - ചെറുകോൽപ്പുഴ റോഡിൽ എഴുമറ്റൂർ കിളിയൻകാവ് കവലയ്ക്ക് സമീപം കെ.എസ്. ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചു. വെള്ളിയാഴ്ച രാവിലെ 8.30-നാണ് അപകടം. ചുങ്കപ്പാറയില്‍ നിന്ന് കോട്ടയത്തേക്ക് പോയ കെഎസ്‌ആര്‍ടിസി ബസും മല്ലപ്പള്ളി ഭാഗത്തു നിന്ന് വന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്.
വെറ്റില വ്യാപാരിയായ പെരുമ്പെട്ടി അത്യാൽ പുന്നക്കൽ വീട്ടിൽ പൊന്നച്ചന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ആർക്കും പരിക്കില്ല.