തിരുവല്ല പുഷ്‌പമേള നാളെ മുതൽ

ഹോർട്ടികൾച്ചർ ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള 27ാമത് തിരുവല്ല പുഷ്പമേള 20 മുതൽ 29 വരെ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. 20ന് വൈകിട്ട് 4ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.

നഗരസഭാ മൈതാനത്ത് 60,000 സ്‌ക്വയർഫീറ്റിലാണ് പുഷ്പമേള ക്രമീകരിക്കുന്നത്. ഇതിൽ പകുതിയോളം ഊട്ടി മോഡലിലാകും പുഷ്പങ്ങൾ സജ്ജീകരിക്കുക. 8000 സ്ക്വയർ ഫീറ്റിൽ ശീതീകരിച്ച പന്തലിനുള്ളിൽ കട്ട് ഫ്ളവർ ഷോ, ഇന്ത്യൻവെസ്റ്റേൺ രീതിയിലും പുഷ്പാലങ്കാരം ഒരുക്കും.പുഷ്പഫല കാർഷിക പ്രദർശനം, ഹോളണ്ട്,കെനിയ,നൈജീരിയ എന്നീ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതിചെയ്ത റോസാപുഷ്പങ്ങൾ, പുഷ്പാലങ്കാര സംവിധാന മത്സരങ്ങൾ, ഫുഡ്‌കോർട്ട്, വളർത്തുമൃഗങ്ങളോടൊപ്പം സെൽഫി, മരണക്കിണർ എന്നിവയുണ്ടാകും. 

കുട്ടികൾക്കും മുതിർന്നവർക്കുമായി അമ്യൂസ്‌മെന്റ് പാർക്ക്, ഓട്ടോസോൺ, നഴ്സറികൾ എന്നിവ കൂടാതെ നൂറിലധികം സ്റ്റാളുകളും മേളയിലുണ്ടാകും. വൈകിട്ട് 6.30മുതൽ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. 22ന് വൈകിട്ട് ഏഴിന് ചലച്ചിത്ര പിന്നണിഗായികയും ദേശീയ അവാർഡ് ജേതാവുമായ നഞ്ചിയമ്മയെ മന്ത്രി വീണാജോർജ് ആദരിക്കും. 26ന് 6.30ന് മുൻമന്ത്രി രമേശ് ചെന്നിത്തല കലാകാരന്മാരെ ആദരിക്കും. 29ന് വൈകിട്ട് 6.30ന് സമാപന സമ്മേളനം മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യും. 

ദിവസവും രാവിലെ 11മുതൽ രാത്രി 9 വരെ സംഘടിപ്പിച്ചിട്ടുള്ള മേളയിൽ പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ടെന്ന് സൊസൈറ്റി ഭാരവാഹികളായ ബിജു ലങ്കാഗിരി, ടി.കെ.സജീവ്, സാം ഈപ്പൻ, റ്റി.ജെയിംസ്, ജയകുമാർ,അഡ്വ.ബിനു വി.ഈപ്പൻ, സജി ഏബ്രഹാം,റോജി കാട്ടാശ്ശേരി, ഇ.എ.ഏലിയാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ