കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയിൽ കാറുകൾ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ഒരു കാർ കീഴ്‌മേൽ മറിഞ്ഞു. കാർ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്‌ച ഉച്ചയ്ക്ക് രണ്ടരയോടെ പുല്ലാടു നിന്നു മല്ലപ്പള്ളി ഭാഗത്തേക്ക് യാത്രചെയ്ത കീഴ്‌വായ്പൂർ സ്വദേശി സാബു വർഗീസും സുഹൃത്തും സഞ്ചരിച്ച കാറും, മുട്ടുമണ്ണിൽനിന്നു ചെറുകോൽപ്പുഴ ഭാഗത്തേക്ക് സഞ്ചരിച്ച വടശ്ശേരിക്കര സ്വദേശി അജസും, അമ്മയും സഹോദരനും സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സാബു വർഗീസ് സഞ്ചരിച്ച കാർ കീഴ്‌മേൽ മറിഞ്ഞു. യാത്രക്കാർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.
അപകടത്തെ തുടർന്നു പുല്ലാട് വടക്കേക്കവലയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കോയിപ്രം പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. പൊളിഞ്ഞുകിടന്ന റോഡിൽ ടാറിങ് കഴിഞ്ഞതോടുകൂടി അമിത വേഗത്തിലാണ് വാഹനങ്ങൾ ജങ്ഷനിലേക്കെത്തുന്നത് അപകടങ്ങൾ കൂടുന്നതിന് കാരണം ആകുന്നു.