തിരുവല്ലയ്‌ക്ക്‌ 145.50 കോടിയുടെ വികസനം

 തേലപ്പുഴക്കടവ് പാലം (15 കോടി), അട്ടക്കുളം - വായ്പൂര് റോഡ്‌ (10 കോടി), നടയ്ക്കൽ - മുണ്ടിയപ്പള്ളി-പുന്നിലം -കമ്മാള തകിടി (6 കോടി), കണ്ണംപ്ലാവ് --കുളത്തൂർമൂഴി റോഡ് (10 കോടി)

തിരുവല്ല  നിയോജക മണ്ഡലത്തിൽ 145.50 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് സംസ്ഥാന ബജറ്റിൽ നിർദ്ദേശം. നാല് പാലങ്ങളുടെയും 10 റോഡുകളുടെയും പുനർനിർമ്മാണം ഇതിൽ ഉൾപ്പെടുന്നു.  

തിരുവല്ല ഡിഡി ആഫീസ് വളപ്പിൽ  വിദ്യാഭ്യാസ കോപ്ലക്സ്, തിരുവല്ലയിൽ സബ്ട്രഷറി കെട്ടിടം, കുറ്റപ്പുഴ പ്രൈമറി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം, നെടുമ്പ്രം പഞ്ചായത്ത് സ്റ്റേഡിയം നവീകരണം, നിരണം ഇരതോട്ടിൽ സബ് സെന്റർ ക്യാമ്പ് ഷെൽറ്റർ നിർമാണം എന്നിവയും ബജറ്റിൽ ഉൾപ്പെടുന്നു. ട്രഷറിക്ക് 5 കോടിയും, കുറ്റപ്പുഴ ഹെൽത്ത് സെന്ററിന് 3.50 കോടിയും, വിദ്യാഭ്യാസ കോംപ്ലക്‌സിന് 15 കോടിയും, ഇരതോട്ടിലെ സബ്‌ സെന്ററിന് 5 കോടി, നെടുമ്പ്രം പഞ്ചായത്ത് സ്റ്റേഡിയം നവീകരണത്തിന് 2 കോടി രൂപയുമാണ് അടങ്കൽ തുക.  മന്നംകരചിറ പാലം (6.50 കോടി ), സ്വാമി പാലം ( 5.50 ), കറ്റോട് പാലം (5 കോടി), തേലപ്പുഴക്കടവ് പാലം (15 കോടി) എന്നീ പാലങ്ങളുടെ നിർമാണമാണ് ബജറ്റിലുള്ളത്. കുറ്റൂപ്പുഴ- മാർത്തോമാ കോളേജ് - കിഴക്കൻമുത്തൂർ റോഡ് (5 കോടി), ഡക്ക് ഫാം - ആലംതുരുത്തി - കുത്തിയതോട് - ഇര മല്ലിക്കര റോഡ് (10 കോടി), കടപ്ര വീയപുരം റോഡ് (10കോടി), പന്നായി - തേവേരി റോഡ് (6 കോടി), അട്ടക്കുളം - വായ്പൂര് റോഡ്‌ (10 കോടി), ആലംതുരുത്തി - പനച്ചമൂട്-ചക്കുളത്ത് കടവ് (8 കോടി), നടയ്ക്കൽ - മുണ്ടിയപ്പള്ളി-പുന്നിലം -കമ്മാള തകിടി (6 കോടി), മഞ്ഞാടി - ആമല്ലൂർ - കുറ്റപ്പുഴ റോഡ് (8 കോടി), കണ്ണംപ്ലാവ് --കുളത്തൂർമൂഴി റോഡ് (10 കോടി), കാഞ്ഞിരത്തുംമൂട് - ചാത്തങ്കരി കടവ് - മണക്ക് റോഡ് (10 കോടി) എന്നീ റോഡുകൾക്കും ബജറ്റിൽ തുക ഉൾക്കൊള്ളിച്ചിട്ടുണ്ട്‌.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ