കുന്നന്താനം സിപിഎം ലോക്കല്‍ സെക്രട്ടറി യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ചതായി പരാതി

 കുന്നന്താനം സിപിഎം ലോക്കല്‍ സെക്രട്ടറി യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ചെന്നു പരാതി. ഇന്നലെയാണ്‌ സിപിഎം ലോക്കല്‍ സെക്രട്ടറി  എസ്‌.വി.സുബിൻ തന്നെ മര്‍ദിച്ചെന്ന്‌ കാട്ടി മര്‍ദനമേറ്റ അരുണ്‍ ബാബു കീഴ്വായ്‌പൂർ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ അരുണ്‍ ബാബു തന്നെ മര്‍ദിക്കുകയായിരുന്നെന്നു സുബിന്‍ പറയുന്നു. സുബിന്‍ താലുക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടികയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

കഴിഞ്ഞ 26 ന് കുന്നന്താനത്ത് നടന്ന പൊതുയോഗത്തിൽ അരുൺ ബാബു പാലയ്ക്കാത്തകിടി സെന്റ് മേരീസ് സ്‌കൂളിലെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതികൾ പുറത്തു വിട്ടിരുന്നു. ഇതിനെ തുടർന്നുള്ള തര്‍ക്കങ്ങളാണ്‌ മര്‍ദനത്തില്‍ കലാശിച്ചത്‌.

സകൂളിലെ അഴിമതി സംബന്ധിച്ച വാർത്ത ചെയ്യുന്നതിനായി ഇന്നലെ വൈകിട്ട് 24 ന്യൂസ് വാർത്താ സംഘതോടൊപ്പം പാലക്കാത്തകിടി സ്‌കൂളിന് മുന്നിൽ എത്തിയ അരുൺ ബാബുവിനെ സ്‌കൂൾ കോമ്പൗണ്ടിൽ നിൽക്കുകയായിരുന്ന സുബിൻ മതിൽ ചാടിക്കടന്ന് വന്ന് മർദിക്കുകയായിരുന്നു എന്ന് കണ്ടു നിന്നവർ പറയുന്നു. തുടർന്ന് ഇരുവരെയും പിടിച്ചു മാറ്റി.  ഈ ദൃശ്യങ്ങൾ ചാനൽ കാമാറാമാൻ തന്റെ മൊബൈൽ ഫോണിൽ പകർത്തുകയും ചാനലുകൾ ദൃശ്യങ്ങൾ സഹിതം വാർത്ത നൽക്കുകയും ചെയ്തു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ