മല്ലപ്പള്ളിയില്‍നിന്ന് ഓട്ടോ മോഷ്ടിച്ച കേസിലെ പ്രതികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തു. തൊടുപുഴ ഉടുമ്ബന്നൂര്‍ വില്ലേജില്‍ കോട്ടഭാഗത്ത് കളപ്പുരക്കന്‍ വീട്ടില്‍ ഷാജി (43), കോടിക്കുളം വില്ലേജില്‍ ഐരാമ്ബള്ളി ഭാഗത്ത് പതിയപ്ലാക്കല്‍ വീട്ടില്‍ അനില്‍കുമാര്‍ (47), തൊടുപുഴ ഒളമറ്റം ഭാഗത്ത് ഷിയാദ് (35) എന്നിവരെ ഇടുക്കിയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.
മല്ലപ്പള്ളി ആനിക്കാട് മാരിക്കല്‍ പാണമ്ബ്ലാക്കല്‍ പി.എസ്. അബ്രഹാമിന്റെ ഓട്ടോ കഴിഞ്ഞ ജനുവരി 21ന് രാത്രിയാണ് ഇവര്‍ കടത്തിയതെന്ന് പൊലീസ് പറഞ്ഞു.