റാന്നി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്ക് കാർ ഇടിച്ചുകയറി

 നിയന്ത്രണംവിട്ട കാർ റാന്നി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. രണ്ടുപേർക്ക് പരിക്കേറ്റു. വയലത്തല തറയത്ത് ടി.എസ്.കുര്യൻ(60), മനാട്ട് തടത്തിൽ എം.എം.ഫിലിപ്പോസ്(68) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് രണ്ടരയോടെയാണ് സംഭവം. ഇവരെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശിന്റെ നേതൃത്വത്തിൽ റാന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓഫീസ് കവാടത്തിൽ ഈ സമയം ആരുമില്ലായിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. നിയന്ത്രണംവിട്ട കാർ വഴിയിലെ കൈവരികൾ തകർത്ത് വൈദ്യുതിപോസ്റ്റിലും പഞ്ചായത്തോഫീസ് കെട്ടിടത്തിലും ഇടിച്ചാണ് നിന്നത്.

പഞ്ചായത്തോഫീസ് കവാടത്തിലാണ് കാറിന്റെ പിൻഭാഗം ഇടിച്ചത്. ഓഫീസിലേക്ക് ഒരാൾക്കുമാത്രം കടക്കാവുന്ന നിലയിൽ വാതിലടഞ്ഞാണ് കാർ ഇടിച്ചുകിടന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ