കീഴ്വായ്‌പൂര് പ്രീ-മെട്രിക് ഹോസ്റ്റൽ പ്രവേശനം

 പട്ടികജാതി വികസനവകുപ്പിന്റെ കീഴ്‌വായ്പൂര് പ്രീ-മെട്രിക് ഹോസ്റ്റലിൽ പ്രവേശനം തുടങ്ങി. അഞ്ച് മുതൽ 10 വരെയുള്ള ക്ലാസുകളിലേക്ക് പട്ടികജാതി വിഭാഗം വിദ്യാർഥിനികൾക്ക് അപേക്ഷിക്കാം. കീഴ്‌വായ്പൂര് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഭാഗമായാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്.

 ആധുനിക അടിസ്ഥാനസൗകര്യങ്ങളോടുകൂടിയ ഹോസ്റ്റലിൽ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി എല്ലാ വിഷയങ്ങൾക്കും പ്രത്യേക അധ്യാപകരുടെ സേവനം ഉണ്ട്. ട്യൂഷൻ, ലൈബ്രറി രാത്രികാല പഠനത്തിനും സംരക്ഷണത്തിനുമായി റെസിഡന്റ് ട്യൂട്ടറുടെ സാന്നിധ്യം, ശാരീരിക-ആരോഗ്യ സംരക്ഷണത്തിനുള്ള കായിക ഉപകരണങ്ങളുംമാനസികാരോഗ്യ സംരക്ഷണത്തിനുള്ള കൗൺസലിങ്ങും ലഭിക്കുന്നതാണ്. പോക്കറ്റ് മണി, സ്റ്റേഷനറി സാധനങ്ങൾ, യാത്രക്കൂലി മുതലായവയ്ക്ക് മാസംതോറും നിശ്ചിത തുക അനുവദിക്കുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക് മല്ലപ്പള്ളി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 8547630039. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ