മല്ലപ്പള്ളിയിൽ കോൺഗ്രസ്‌ ധർണ


 ജീവനുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോഴും പി.ഡബ്ള്യു.ഡി. അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി. മുൻ എക്സിക്യുട്ടീവ് അംഗം അഡ്വ. റെജി തോമസ് പറഞ്ഞു. പൂവനക്കടവ്-ചെറുകോൽപ്പുഴ റോഡിലെ അപാകങ്ങൾ പരിഹരിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ മല്ലപ്പള്ളി മണ്ഡലം കമ്മിറ്റി മല്ലപ്പള്ളി പി.ഡബ്ള്യു.ഡി. ഓഫീസിന് മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വളവുകൾ നിവർത്തുന്നതിനോ വീതി കൂട്ടുന്നതിനോ അധികൃതർ തയ്യാറായിട്ടില്ല. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു. അശാസ്ത്രീയമായ റോഡ് നിർമാണമാണ് കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ്‌ എം.കെ.സുഭാഷ്‌കുമാർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട്, ഐ.എൻ.ടി.യു.സി. സംസ്ഥാന നിർവാഹകസമിതി അംഗം എ.ഡി.ജോൺ, ദളിത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ പി.ജി.ദിലീപ്കുമാർ, ടി.ജി.രഘുനാഥപിള്ള, തമ്പി കോട്ടച്ചേരിൽ, കെ.ജി.സാബു, ഡോ. ബിജു ടി.ജോർജ്, സജി തോട്ടത്തിമലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ