പത്തനംതിട്ട ജില്ലയിൽ അതിഥിത്തൊഴിലാളി രജിസ്ട്രേഷൻ നടത്തണം

 പത്തനംതിട്ട ജില്ലയിൽ താമസിച്ച് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങൾ അതിഥി പോർട്ടലിൽ രജിസ്ട്രേഷൻ നടത്തണം. അതിഥി തൊഴിലാളികളെ തൊഴിൽ ചെയ്യിക്കുന്ന തൊഴിൽ ഉടമകൾ, കരാറുകാർ, സ്ഥാപനങ്ങൾ, തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കെട്ടിട ഉടമകൾ എന്നിവർ athidhi.lc.kerala.gov.in എന്ന പോർട്ടലിലൂടെ അതിഥി തൊഴിലാളി രജിസ്ട്രേഷൻ നടത്തണം. 

ജില്ലയിൽ പത്തനംതിട്ട (0468 2223074/8547655373), തിരുവല്ല (0469 2700035 /8547655375), അടൂർ (04734 225854/8547655377), റാന്നി (04735 223141/8547655374), മല്ലപ്പള്ളി (0469 2847910/8547655376) എന്നീ അസിസ്റ്റന്റ് ലേബർ ഓഫീസുകളിലും ജില്ലാ ലേബർ ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന അതിഥിതൊഴിലാളികൾക്കുള്ള ഫെസിലിറ്റേഷൻ സെന്റർ (0468 2993411/9779516073) എന്നിവിടങ്ങളിലും രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. 

കൂടുതൽ വിവരങ്ങൾക്ക്: 0468 2222234.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ