എഴുമറ്റൂർ ഗ്രാമപ്പഞ്ചായത്ത് ഏഴാം വാർഡിലെ അമ്പനിക്കാട് പ്രവർത്തിക്കുന്ന മൃഗാശുപത്രിക്ക് മുകളിലേക്ക് വട്ടമരം മറിഞ്ഞുവീണു.
മേൽക്കൂരയും ഓടുകളും തകർന്നു. ആർക്കും പരിക്കില്ല. 1968-ൽ നിർമിച്ച കെട്ടിടത്തിന്റെ സ്ഥിതി മോശമായിട്ട് നാളുകളായെങ്കിലും പ്രവർത്തനം തുടരുകയായിരുന്നു. പുതിയ കെട്ടിടം നിർമിക്കാൻ നടപടിവേണമെന്ന് ക്ഷീരകർഷകർ ആവശ്യപ്പെടുന്നു.