മാധ്യമ പ്രവര്‍ത്തക ക്ഷേമസഹകരണ സംഘം പ്രസിഡന്റായി റെജി ശാമുവലിനെ തിരഞ്ഞെടുത്തു

പത്തനംതിട്ട ജില്ലാ മാധ്യമ പ്രവര്‍ത്തക ക്ഷേമ സഹകരണ സംഘത്തിന്റെ പ്രസിഡന്റായി റെജി ശാമുവേല്‍ മല്ലപ്പള്ളിയെ തെരഞ്ഞെടുത്തു.

സഹകരണ സംഘം വരണാധികാരിയും പന്തളം യൂണിറ്റ് ഇന്‍സ്‌പെക്ടറുമായ അനു കൃഷ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റായി ഷാജി തോമസിനെയും തിരഞ്ഞെടുത്തതായി വരണാധികാരി യോഗത്തില്‍ പ്രഖ്യാപിച്ചു. 

തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ ഐജെയു ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബാബു തോമസ്, കെജെയു സംസ്ഥാന വൈസ് പ്രസിഡന്റ് സനില്‍ അടൂര്‍, സംസ്ഥാന സെക്രട്ടറി മനോജ് പുളിവേലില്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം. സുജേഷ്, ജില്ലാ പ്രസിഡന്റ് രാജു കടക്കരപ്പള്ളി, ജില്ലാ സെക്രട്ടറി ബിനോയി വിജയന്‍, ജില്ലാ ഭാരവാഹികളായ ജിജു വൈക്കത്തുശ്ശേരി, സിബി എം സി, ആര്‍. വിഷ്ണുരാജ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ നദീറാ ബീഗം, മഞ്ജു വിനോദ്, ദീപാ രാമചന്ദ്രന്‍, സതീഷ് കുമാര്‍ റ്റി.എസ്, ശശിനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ