പ്ലാസ്റ്റിക് കുപ്പി ചോദിച്ചെത്തി മുഖത്ത് മുളകുപൊടി വിതറി; വയോധികയുടെ സ്വർണമാല കവർന്ന കേസിൽ പ്രതി പിടിയിൽ

 


കീഴ്‌വായ്പൂര്: വയോധികയുടെ മുഖത്ത് മുളകുപൊടി വിതറി സ്വർണമാല കവർന്ന കേസിൽ പ്രതി പൊലീസ് പിടിയിൽ. വായ്പൂര് കുളത്തൂർ മധുരപ്ലാക്കൽ ജൂൻസ് (43) ആണ് അറസ്റ്റിലായത്. കീഴ്‌വായ്പൂര് വെള്ളിയംപള്ളിൽ സി.എം. ഏലിയാമ്മയുടെ (65) രണ്ടു പവനോളമുള്ള സ്വർണമാലയാണ് ഇയാൾ കഴിഞ്ഞ ദിവസം കവർന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്ന ഏലിയാമ്മയുടെ അടുത്തെത്തിയ പ്രതി, പഴയ പ്ലാസ്റ്റിക് കുപ്പി ഉണ്ടോ എന്ന് ചോദിച്ച് സംസാരത്തിൽ ഏർപ്പെട്ടു. ഇതിനിടെ അപ്രതീക്ഷിതമായി കൈയിൽ കരുതിയിരുന്ന മുളകുപൊടി വയോധികയുടെ മുഖത്തേക്ക് വിതറുകയായിരുന്നു. തുടർന്ന് ഇവരുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുത്ത് അതിവേഗം സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് സംഘം വൈകാതെ തന്നെ പ്രതിയെ വലയിലാക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ ടി. അനീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എ.എസ്.ഐ പ്രദീപ്, എസ്.സി.പി.ഒ സന്തോഷ്, സി.പി.ഒമാരായ വിഷ്ണു പ്രസാദ്, അഖിൻ എന്നിവരും ഉണ്ടായിരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ