മല്ലപ്പള്ളി : ദീർഘദൂര സർവീസ് നടത്തുന്നതിനായി സബ് ഡിപ്പോയ്ക്ക് ലഭിച്ച സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് സർവീസ് മുടങ്ങിയിട്ട് ഒരു മാസം പിന്നിടുന്നു. ബസിന്റെ മുൻവശത്തെ തകർന്ന ഗ്ലാസ് മാറ്റുന്നതിനായി എടപ്പാൾ റീജനൽ വർക്‌ഷോപ്പിൽ എത്തിച്ചിരുന്നെങ്കിലും ഇതുവരെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയിട്ടില്ല. ഇതാണ് സർവീസ് നീളാൻ കാരണം.
മല്ലപ്പള്ളി–തൃശൂർ, തൃശൂർ–തിരുവനന്തപുരം റൂട്ടുകളിലാണ് ഈ ബസ് സർവീസ് നടത്തിയിരുന്നത്. പ്രീമിയം ബസിന്റെ അഭാവത്തിൽ നിലവിൽ സാധാരണ സൂപ്പർ ഫാസ്റ്റ് ബസാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.

