മണിമലയാറ്റിലെ പാറക്കടവ് പാലം നിർമ്മാണത്തിന് തുടക്കമായി


മല്ലപ്പള്ളി: മല്ലപ്പള്ളി പഞ്ചായത്തിലെ കീഴ്‌വായ്പൂര്, പരിയാരം കരകളെ തമ്മിൽ ബന്ധിപ്പിച്ച് മണിമലയാറ്റിൽ നിർമ്മിക്കുന്ന പാറക്കടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് ഇതോടെ യാഥാർഥ്യമാകുന്നത്.

ആദ്യഘട്ടമായി കീഴ്‌വായ്പൂര് കരയിലെ സ്ഥലം നിരപ്പാക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. പാലത്തിന്റെ തൂണുകൾ സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള പൈലിങ് ജോലികൾ അടുത്തമാസം ഒന്നാം തീയതിയോടെ ആരംഭിക്കാനുള്ള ശ്രമത്തിലാണ് കരാറുകാർ.

നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, വർഗീസ് മാമ്മൻ എം.എൽ.എ എന്നിവർ നിർമ്മാണ സ്ഥലത്ത് എത്തിച്ചേർന്നു.

ഇവരെ കൂടാതെ ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരുമുൾപ്പെടെ വലിയൊരു സംഘം സ്ഥലത്തുണ്ടായിരുന്നു. റെജി തോമസ്, പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ജി. സാബു, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, ജില്ലാ പഞ്ചായത്തംഗം ജി. സതീഷ്ബാബു, കുഞ്ഞുകോശി പോൾ, കോശി പി. സഖറിയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സുബാഷ്, ജോൺസൺ കുര്യൻ എന്നിവർ സന്നിഹിതരായിരുന്നു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ കൃഷ്ണൻകുട്ടി മുള്ളൻകുഴി, എ.ഡി. ജോൺ, സി.പി. മാത്യു, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ അനിത പി. മാത്യു, അനു എബി വർഗീസ്, ജീന കെ. ചാക്കോ, ഷൈനി ഫിലിപ്, സന്തോഷ്‌ ചാമക്കാലയിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. സാമൂഹിക പ്രവർത്തകരായ മധു ചെമ്പുകുഴി, സാം പട്ടേരിൽ, തമ്പി കോട്ടച്ചേരിൽ, റെജി പമ്പഴ, സജി തേവരോട്ട്, ബാബു താന്നിക്കുളം, സജി തോട്ടത്തിമലയിൽ, ജേക്കബ് ചക്കാനിക്കൽ, ഫിലിപ് മാത്യു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ