മല്ലപ്പള്ളി എസ്.എൻ.ഡി.പി.യോഗം ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി


 എസ്.എൻ.ഡി.പി. യോഗം മല്ലപ്പള്ളി ശാഖാ ക്ഷേത്രത്തിൽ ഗുരുദേവ ജയന്തി ആഘോഷവും പ്രതിഷ്ഠാ ഉത്സവവും ബുധനാഴ്ച കൊടിയേറി. സന്തോഷ് തന്ത്രി മുഖ്യകാർമികത്വം വഹിച്ചു. ആൽവിളക്ക് സമർപ്പണവും നടത്തി. വ്യാഴാഴ്ച 11-ന് ചതയദിന സമ്മേളനം നടക്കും. ഒന്നിനാണ് സമൂഹസദ്യ. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, രാത്രി ഏഴിന് മല്ലപ്പള്ളി സുമേഷിന്റെ ഗാനമേള.

ശനിയാഴ്ച 10.30-ന് ഗുരുദേവ പ്രതിഷ്ഠാ രജതജൂബിലി സമ്മേളനം.ശാഖാ പ്രസിഡന്റ് ജയൻ ചെങ്കല്ലിൽ അധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്‌ഘാടനം ചെയ്യും. ഞായറാഴ്ച 12-ന് പ്രതിഷ്ഠാപൂജ തുടങ്ങും. രാത്രി ഏഴിന് കൊടിയിറക്കും. 7.30-ന് തിരുവല്ല എം.ജി.എം. ഓർക്കസ്ട്രയുടെ ഗാനമേള.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ