ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.ഐ. മല്ലപ്പള്ളി ലോക്കൽ കമ്മിറ്റി കാൽനടജാഥ നടത്തി. ജില്ലാ എക്സിക്യുട്ടീവംഗം മലയാലപ്പുഴ ശശി ഉദ്‌ഘാടനം ചെയ്തു. രാജി പി.രാജപ്പൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ബാബു പാലയ്ക്കൽ, ജില്ലാകമ്മിറ്റിയംഗം ഡെയ്‌സി വറുഗീസ്, മണ്ഡലം അസി. സെക്രട്ടറി പി.ജി.ഹരികുമാർ, മനീഷ് കൃഷ്ണൻകുട്ടി, സണ്ണി ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു. ബിജു പുറത്തുടൻ ക്യാപ്റ്റനും രാജി പി.രാജപ്പൻ വൈസ് ക്യാപ്റ്റനും പ്രസാദ് മുരണി ജാഥാ മാനേജരും ആയിരുന്നു. കീഴ്‌വായ്പൂര് നടന്ന സമാപനസമ്മേളനം മണ്ഡലം സെക്രട്ടറി ബാബു പാലയ്ക്കൽ ഉദ്‌ഘാടനം ചെയ്തു.
സി.പി.ഐ മല്ലപ്പള്ളി ലോക്കൽ കമ്മിറ്റി കാൽനടജാഥ നടത്തി
0