ശ്രീകൃഷ്ണജയന്തി: മല്ലപ്പള്ളി താലൂക്കിലെ ശോഭയാത്രകൾ



ശ്രീകൃഷ്ണജയന്തിക്ക് മല്ലപ്പള്ളി താലൂക്ക് ഒരുങ്ങി


കോട്ടാങ്ങൽ മണ്ഡലത്തിൽ ബുധനാഴ്ച വൈകീട്ട് അഞ്ചിന് നടുഭാഗം ഈശ്വരവിലാസം ഭജന മന്ദിരം, പയ്യമറ്റം ശ്രീധർമശാസ്താക്ഷേത്രം, ചുങ്കപ്പാറ ശ്രീ ഗുരുദേവക്ഷേത്രം, മലമ്പാറ വിശ്വകർമ്മ മഹാക്ഷേത്രം, കാടിക്കാവ് ശുഭാനന്ദാശ്രമം എന്നിവിടങ്ങളിൽനിന്ന് ആരംഭിക്കുന്ന ശോഭയാത്രകൾ ആറുമണിക്ക് തുണ്ടിയപ്പാറയിൽ സംഗമിച്ച് മഹാശോഭ യാത്രയായി ഏഴിന് കോട്ടാങ്ങൽ ശ്രീ മഹാഭദ്രകാളി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും.


കുളത്തൂർ മണ്ഡലത്തിൽ ആനപ്പാറ, കുഴിക്കാട്, പാലക്കൽ, വള്ളിയാനി പൊയ്ക, തൃചേർപ്പുറം, പാടിമൺ, സർപ്പക്കാവ്, മഠത്തുംമുറി, കുളത്തൂർ എന്നിവിടങ്ങളിൽനിന്ന് ആരംഭിക്കുന്ന ശോഭയാത്രകൾ കുളത്തൂരിൽ സംഗമിച്ച് മഹാശോഭയാത്രയായി കുളങ്ങരക്കാവ് ക്ഷേത്രത്തിൽ സമാപിക്കുന്നു.


ആനിക്കാട് മണ്ഡലത്തിൽ വായ്പൂര് മഹാദേവക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് ചക്കാലക്കുന്ന്‌ വഴി കീഴ്തൃക്കേൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപനം.


ആനിക്കാട് ക്ഷേത്രം, നൂറോമാവ്, പുളിക്കാമല, ഒല്ലൂർപടി, ഹനുമാൻകുന്ന്‌ എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച് പുല്ലുകുത്തി ജങ്‌ഷനിൽ സംഗമിച്ച് ആനിക്കാട് ശിവപാർവതി ക്ഷേത്രത്തിൽ സമാപനം


കുന്നന്താനം മണ്ഡലത്തിൽ മഠത്തിൽകാവ് ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് മലമ്പാറ വഴി കുന്നന്താനം കവലയിൽ എത്തിച്ചേരും.


വടവന ക്ഷേത്രത്തിൽനിന്ന്‌ ആരംഭിച്ച് പുളിന്താനം, മഠത്തിൽ കാവ് വഴി കുന്നന്താനം കവലയിൽ എത്തിച്ചേരും.


മുക്കൂർ കവലയിൽനിന്ന്‌ ആരംഭിച്ച് പുളിന്താനം, മഠത്തിൽകാവ് വഴി കുന്നന്താനം കവലയിൽ എത്തിച്ചേരും.


അമ്പാടിക്ഷേത്രത്തിൽനിന്ന്‌ ആരംഭിച്ച് മഠത്തിൽകാവ് വഴി കുന്നന്താനം കവലയിൽ എത്തിച്ചേരും.


വള്ളികാടുനിന്ന്‌ ആരംഭിച്ച് മഠത്തിൽകാവ് വഴി കുന്നന്താനം കവലയിൽ എത്തിച്ചേരും.


നടക്കൽ ക്ഷേത്രത്തിൽനിന്ന്‌ ആരംഭിച്ച് കുന്നന്താനം കവലയിൽ എത്തിച്ചേരും.


തൊട്ടപ്പടിയിൽനിന്ന്‌ ആരംഭിച്ച് കുന്നന്താനം കവലയിൽ എത്തിച്ചേരും.


മാന്താനം കവലയിൽനിന്ന്‌ ആരംഭിച്ച് തോട്ടപ്പടി വഴി കുന്നന്താനം കവലയിൽ എത്തിച്ചേരും.


മുണ്ടിയപ്പള്ളിനിന്ന്‌ കുന്നന്താനം കവലയിൽ എത്തിച്ചേർന്ന് മഹാശോഭയാത്ര ആയി മഠത്തിൽകാവ് ദേവീക്ഷേത്രത്തിൽ സമാപിക്കും


ആഞ്ഞിലിത്താനം ക്ഷേത്രത്തിൽനിന്ന്‌ ആരംഭിച്ച് ആഞ്ഞിലിത്താനം കവലയിൽ എത്തി തിരിച്ച് ആഞ്ഞിലിത്താനം ക്ഷേത്രത്തിൽ സമാപിക്കും


മല്ലപ്പള്ളി മണ്ഡലത്തിൽ പവ്വത്തിപ്പടി ശ്രീനടരാജസ്വാമി ക്ഷേത്രം, നാരകത്താനി, മുരണി, കീഴ് വായ്പൂര്, പുന്നമറ്റം, മൂശാരി കവല,കൈപ്പറ്റ, അങ്ങാടിപറമ്പ് എന്നിവിടങ്ങളിൽനിന്ന്‌ ആരംഭിക്കുന്ന ശോഭയാത്രകൾ മല്ലപ്പള്ളി ജങ്ഷനിൽ സംഗമിച്ച് മഹാശോഭ യാത്രയായി തീരുമാലിട മഹാദേവക്ഷേത്രത്തിൽ സമാപിക്കും.


എഴുമറ്റൂർ മണ്ഡലത്തിൽ ഇരുമ്പുഴി, എഴുമറ്റൂര്, കിളിയങ്കാവ്, ഏലാം മഹാദേവക്ഷേത്രം വഴി വായനശാല ജങ്ഷനിൽ സംഗമിച്ച് മഹാശോഭയാത്രയായി കണ്ണച്ചദേവ ക്ഷേത്രത്തിൽ സമാപിക്കും.


കൊറ്റനാട് മണ്ഡലത്തിൽ അരീക്കൽ, കുന്നം, കൊറ്റനാട് എന്നിവിടങ്ങളിൽ നിന്ന്‌ ആരംഭിക്കുന്ന ശോഭയാത്രകൾ ചാലാപ്പള്ളി ജങ്ഷനിൽ സംഗമിച്ച് മഹാശോഭയാത്രയായി കുന്നം ദേവീക്ഷേത്രത്തിൽ സമാപിക്കും.


പെരുമ്പെട്ടി മണ്ഡലത്തിൽ അത്ത്യാൽ കാണിക്കമണ്ഡപം ജങ്ഷനിൽനിന്ന് ആരംഭിച്ച് പെരുമ്പെട്ടി മഹാദേവക്ഷേത്രത്തിൽ സമാപിക്കും.


വൃന്ദാവനം പ്രണമലക്കാവ് ക്ഷേത്രം, ചിരട്ടൊലി, ചിരട്ടൊലിത്തടം, കിടാരക്കുഴി, കേശവനഗർ എന്നിവിടങ്ങളിൽനിന്ന്‌ ആരംഭിക്കുന്ന ശോഭയാത്രകൾ കുമ്പളന്താനം ജങ്‌ഷനിൽ സംഗമിച്ച് മഹാശോഭയാത്രയായി വൃന്ദാവനം പ്രണമലക്കാവ് ക്ഷേത്രത്തിൽ സമാപിക്കും.


തെള്ളിയൂർ: തെള്ളിയൂർകാവ്, കൊട്ടിയമ്പലം, അരുവിക്കുഴി, കടയാർ, തടിയൂർ എന്നിവിടങ്ങളിൽ നിന്നുള്ള ശോഭയാത്രകൾ തടിയൂർ ജങ്‌ഷനിൽ സംഗമിച്ച് ശ്രീകണേ്ഠശ്വരം ക്ഷേത്രത്തിൽ സമാപിക്കും


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ