വിള ഇൻഷുറൻസ് രജിസ്ട്രേഷൻ നാളെക്കൂടി

 കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ ഈ വർഷത്തെ അപേക്ഷകൾക്കായുള്ള അവസാന തീയതി ഏഴിന് വ്യാഴാഴ്ചവരെയാക്കി. 27 മുതൽ 31 വരെ ഒാണാവധിയായിരുന്നതിനാൽ കൂടുതൽ കർഷകർക്കും അപേക്ഷകൾ നൽകാൻ സാധിച്ചിരുന്നില്ല. കർഷക സംഘടനകൾ ബുദ്ധിമുട്ടുകൾ അറിയിച്ചതിനെത്തുടർന്നാണ് സർക്കാർ അവസാന തീയതി നീട്ടിയത്. വാഴ, തെങ്ങ്, പച്ചക്കറികൾ, കപ്പ, കുരുമുളക്, ഇഞ്ചി, റബ്ബർ, കശുമാവ്, കമുക് തുടങ്ങി 27 ഇനങ്ങൾക്കാണ് വിള ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ മൊത്തം 16 ഇനങ്ങൾക്ക് അപേക്ഷകൾ നൽകാം.

ഇവയ്ക്ക് അടയ്ക്കേണ്ട തുക വിളകളിലെ വ്യത്യാസവും കൃഷിയിടങ്ങളുടെ വിസ്തീർണവും അനുസരിച്ചാണ് കണക്കാക്കുക. ഉദാഹരണം, നെല്ലിന് സെന്റിന് ഒരു രൂപ നിരക്കിലാണ് അടയ്ക്കേണ്ടത്. വാഴയ്ക്ക് ഒന്നിന് മൂന്നുരൂപ എന്ന നിരക്കിലാണുള്ളത്. ഇത്തരത്തിൽ എത്ര തുക കണക്കാക്കണം, എന്താണ് രജിസ്റ്റർചെയ്യാനുള്ള യോഗ്യത തുടങ്ങി വിള ഇൻഷുറൻസിനെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും https://keralaagriculture.gov. In/en/cop-Insurance-schemes എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അക്ഷയപോലുള്ള പൊതുജന സഹായ കേന്ദ്രങ്ങൾ വഴിയും കൃഷി ഓഫീസുകൾ വഴിയും അപേക്ഷിക്കാം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ