കോഴഞ്ചേരിയിൽ വഴിയിൽ തള്ളിയ മാലിന്യത്തിനൊപ്പം തലയോട്ടിയും


കോഴഞ്ചേരിയിൽ വഴിയിൽ തള്ളിയ മാലിന്യ ചാക്കിൽ തലയോട്ടി കണ്ടെത്തിയതിന്റെ ദുരൂഹത നീങ്ങുന്നില്ല. വ്യാഴാഴ്ച പുലർച്ചെയാണ് തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ കട്ടേപ്പുറം ജങ്ഷന് സമീപമുള്ള മൂപ്പുകാട്ടിൽ എം.എൻ.ഗോപാലൻനായരുടെ വീടിന് സമീപം റോഡരികിൽ രണ്ട് പ്ലാസ്റ്റിക് ചാക്കുകളിൽ മാലിന്യം തള്ളിയത് കണ്ടത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.ബിനോയിയെ വിവരമറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റ് ഷെറിൻ റോയിയും ഹരിതസേനാംഗങ്ങളുമായെത്തി ചാക്കുകൾ തുറന്നു പരിശോധിച്ചപ്പോൾ ഒരു ചാക്കിനുള്ളിൽ മാലിന്യത്തിനൊപ്പം തലയോട്ടിയും കണ്ടെത്തി. പ്രസിഡന്റ് കോയിപ്രം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വൈകീട്ടോടെ പോലീസെത്തി തലയോട്ടി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

എക്‌സ്‌റേ ഫിലിം പായ്‌ക്കിങ് കവർ, ഉപയോഗശൂന്യമായ മെത്തയുടെ പഞ്ഞികൾ, കേടായ കർട്ടനുകൾ എന്നിവയടങ്ങിയ പ്ലാസ്റ്റിക് ചാക്കിൽ പൊയ്യാനിൽ ഹോസ്പിറ്റൽ കോഴഞ്ചേരി എന്ന് എഴുതിയിരുന്നു. ആശുപത്രി അധികൃതരെ ഇത് തിരിച്ചറിയാനായി വിളിപ്പിച്ചിട്ടുണ്ടന്ന് കോയിപ്രം എസ്.എച്ച്.ഒ. വി.സജീഷ്‌കുമാർ പറഞ്ഞു.

പൊയ്യാനിൽ ആശുപത്രിയുടെ ഒരുമാലിന്യവും റോഡിൽ തള്ളുന്ന പതിവില്ലെന്നും പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് അത് പരിശോധിക്കുമെന്നും ആശുപത്രി ഉടമ ഡോ. ജോർജ് ജോസഫ് പറഞ്ഞു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ