മെഡിക്കൽ ക്യാമ്പും നേത്രപരിശോധനയും നടത്തി


 കോട്ടാങ്ങൽ കുടുംബാരോഗ്യകേന്ദ്രം, ഗ്രാമപ്പഞ്ചായത്ത് എന്നിവ ചേർന്ന് മെഡിക്കൽ ക്യാമ്പും നേത്രപരിശോധനയും ബോധവത്കരണ പരിപാടിയും നടത്തി. വാർഡിലെ മുതിർന്ന അംഗങ്ങളായ ശോശാമ്മ വർഗീസ് തോട്ടുങ്കലിനെയും ജോർജ് കുളികടവിലിനെയും ആദരിച്ചു. നേത്രദാനത്തിന്‌ തയ്യാറായ സുകുമാരപിള്ളയെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ആനി രാജു അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ആഫീസർ ഡോ. ലാവണ്യ ബോധവത്കരണ സെമിനാറിന് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി.പിള്ള, ജൂനിയർ എച്ച്.ഐ. ജി.എൽ.ഷിബു, ജെ.എച്ച്.ഐ. എൽ.ദീപ്തി, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ ഡിൻസി വർഗീസ്, അജീന എം.എൽ., എസ്.പി.സുമിതാ മോഹൻ ആശാപ്രവർത്തകരായ ജെയ്സമ്മ സണ്ണി, ജമീലാ ബീവി എന്നിവർ പങ്കെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ