അപകടത്തിൽ പരുക്കേറ്റ ര​ണ്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

തി​രു​വ​ല്ല ടി​.കെ. റോ​ഡി​ലെ ക​റ്റോ​ട് ജം​ഗ്ഷ​നു സ​മീ​പം കാ​റും ടോ​റ​സും കൂ​ട്ടി​യി​ടി​ച്ച് കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര നെ​യ്യി​ശേ​രി​ൽ അ​ബി​ൻ വ​ർ​ഗീ​സ് - ക​വി​ത അ​ന്ന ജേ​ക്ക​ബ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ജോ​ഷ്വാ ആ​ണ് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്നലെ പു​ല​ർ​ച്ചെ​യോ​ടെ മ​രി​ച്ച​ത്. 

ക​റ്റോ​ട് ജം​ഗ്ഷ​നു സ​മീ​പം കഴിഞ്ഞദിവസം രാ​ത്രി ഒ​മ്പ​തോടെ​യാ​യി​രു​ന്നു അപകടം. ക​വി​ത ഓ​ടി​ച്ചി​രു​ന്ന കാ​റി​ൽ ടോ​റ​സ് ഇ​ടി​ച്ച​തി​നെത്തു​ട​ർ​ന്ന് കാ​ർ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. പു​റ​ത്തേ​ക്ക് തെ​റി​ച്ചുവീ​ണ കു​ട്ടി​ക്ക് ഗു​രു​ത​രമായി പരിക്കേറ്റു.

ക​വി​ത​യ്ക്കും അ​മ്മ ജെ​സി​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. തി​രു​വ​ല്ല​യി​ൽനി​ന്നു ഇ​ര​വി​പേ​രൂ​രി​ലു​ള്ള ക​വി​ത​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​കുംവ​ഴി​യാ​ണ് അ​പ​ക​ടം. ക​വി​ത​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. അ​വ​ർ ആ​ശു​പ​ത്രി വി​ട്ടു. ക​വി​ത​യു​ടെ മാ​താ​വ് ജെസി ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ