കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചാരണം നടത്തി. കെപിസിസി മുൻ നിർവ്വാഹക സമതി അംഗം അഡ്വ. റെജി തോമസ് ഉദ്ഘാടനം ചെയ്തു
ഇന്ത്യയുടെ ഐഖ്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുവാൻ ജീവൻ ബലി അർപ്പിച്ച ഇന്ദിരാ ഗാന്ധിയുടെ ആശയങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ടെന്നു കെപിസിസി മുൻ നിർവ്വാഹക സമതി അംഗം അഡ്വ. റെജി തോമസ് പറഞ്ഞു
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കോശി പി. സക്കറിയ, സുരേഷ് ബാബു പാലാഴി, ചെറിയാൻ വർഗീസ്, കീഴ് വായ്പൂര് ശിവരാജൻ, വിനീത്കുമാർ, സാം പട്ടേരി, റെജി പണിക്കമുറി, സജി പൊയ്ക്കുടി, കെ. ജി. സാബു, അജിമോൻ കയ്യാലാത്ത്, സിന്ധു സുബാഷ്, ബെൻസി അലക്സ്, ഗീത കുര്യാക്കോസ്, അനു ഊത്തുകുഴിയിൽ, ബാബു താന്നിക്കുളം, കൃഷ്ണൻകുട്ടി മുള്ളൻകുഴിയിൽ, കുര്യാക്കോസ് പി. ഡി., അനീഷ് കെ മാത്യു, മിഥുൻ കെ. ദാസ് , സണ്ണി വെള്ളറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.