കവിയൂർ ഇനി മാലിന്യമുക്ത പഞ്ചായത്ത്


കവിയൂർ മാലിന്യമുക്ത പഞ്ചായത്തായി മാറുന്നതിന്റെ ഒന്നാംഘട്ട പ്രഖ്യാപനം മാത്യു ടി.തോമസ് എം.എൽ.എ. നിർവഹിച്ചു. നിർമലനഗരം, നിർമലഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ടാണിത് നടത്തിയത്. കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ്‌കുമാർ അധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ ജില്ലാ കോ-ഓഡിനേറ്റർ ബൈജു ടി.പോൾ, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ദിലീപ്കുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

മികച്ച പ്രവർത്തനം നടത്തിയ ഹരിതകർമസേനാംഗങ്ങളെയും വാർഡംഗങ്ങളെയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിമി ലിറ്റി ആദരിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ