കൊറ്റനാട് ഗ്രാമപ്പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചു. 14 വാർഡുകൾ ഉള്ള കൊറ്റനാട് ഗ്രാമപ്പഞ്ചായത്തിൽ യുഡിഎഫ് 08, എൽഡിഎഫ് 03, എൻഡിഎ 02, സ്വാതന്ത്രർ 01 എന്നിങ്ങനെയാണ് കക്ഷി നില.
കഴിഞ്ഞ ഭരണസമിതിയിൽ ഒരംഗം മാത്രമായി ചുരുങ്ങിയ നിലയിൽനിന്നുമാണ് എട്ടിടത്‌ത് യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചത്. എൽഡിഎഫ് എട്ടംഗങ്ങളിൽ നിന്ന് ഇക്കുറി മൂന്നായും ബിജെപി നാലിൽ നിന്ന് രണ്ടായും കുറഞ്ഞു.
വാർഡ്, വിജയി, കക്ഷി, ഭൂരിപക്ഷം
1..അത്യാൽ-അനിൽ കുമാർ(യുഡിഎഫ്),180.
2. പെരുമ്പെട്ടി-എൻ.ആർ. ബിന്ദുമോൾ(എൽഡിഎഫ്),62.
3. ചുട്ടുമൺ-ഉഷാ ഗോപി(എൽഡിഎഫ്),232
4. കരിയംപ്ലാവ്-ജിജോ കെ. ജോർജ്(കോൺ.),77
5. കണ്ടംപേരൂർ-സാജൻ വാഹപ്ലാക്കൽ(കോൺ.),157
6. കളമ്പാല-വിനോദ് തോമസ്(സിപിഐ),
7. വൃന്ദാവനം-മഞ്ജുഷ(ബിജെപി),25.
8. മഠത്തുംചാൽ-ആശിഷ് പി. ജോർജ്(ആശിഷ് പാലയ്ക്കാമണ്ണിൽ-കോൺ.), 135.
9. തീയാടിക്കൽ-ബിസി തോമസ്(കോൺ.),50.
10. വെള്ളയിൽ-രാജി റോബി(സ്വത.),16.
11. കുരിശുമുട്ടം-ബിന്ദു സജി(കോൺ.),23.
12. ചാന്തോലി-എൻ.കെ. സുനിത(കോൺ.),48.
13. ചാലാപ്പള്ളി-കെ.ജി. സനൽകുമാർ(ബിജെപി),301.
14. പുള്ളോലി-സജിതാ സലീം(യുഡിഎഫ് സ്വത.).

